മാടായിപാറ എനിക്കടുത്താ; നമ്മുടെ നാട്ടില്‍ മഴവന്നാല്‍ സംഭവിക്കുന്നതെന്തോ അതുതന്നെയാ മാടായിപാറയിലും സംഭവിക്കുന്നേ, ഉണങ്ങി തരിശായ പാറയില്‍ പുല്‍വിത്ത് മുളയ്ക്കും, സാധാരണ നെല്‍വയലില്‍ കാണുന്നത് പോലെയുള്ള ചില കുഞ്ഞുപൂക്കളും, ചില കുഞ്ഞു പക്ഷികളും ഉണ്ടാവും, പുല്ലുമേയാന്‍ പശുക്കളും, പശുവിനടുത്ത് മൈനകളും, വെള്ളക്കൊക്കുമുണ്ടാവും, പിന്നെ മഴയില്ലാതായാല്‍ പുല്ലുകള്‍ വരണ്ടുണങ്ങും, ചിലസമയത്ത് ചിലഭാഗങ്ങളില്‍ ഉണക്കപ്പുല്ലിന് തീപിടിച്ച് കത്തിക്കരിഞ്ഞതായും കാണും.
പിന്നെ പഴയങ്ങാടിയില്‍ നിന്നും മുട്ടം, വെങ്ങര ദിക്കിലേക്കു പോകുന്ന റോഡു മാടായിപാറയുടെ മുകളിലൂടെ കയറി പോവുന്നത്, മഴക്കാലത്ത് റോഡിനു കുറുകെ ഒഴുക്കുവെള്ളത്തില്‍ നിന്നു വണ്ടികള്‍ നിര്‍ത്തിയിട്ട് കഴുകും. ഇതൊരു റിമോട്ട് ഏരിയയൊന്നുമല്ല, പഴയങ്ങാടി ടൌണില്‍ നിന്നും നടന്ന് കയറാവുന്നതേയുള്ളൂ. പാറയ്ക്കുമുകളിലൂടെ നടക്കുമ്പോള്‍ മദ്യപന്മാര് കാലിക്കുപ്പികള്‍ എറിഞ്ഞുടച്ച കുപ്പിച്ചീളുകള്‍ ശ്രദ്ധിക്കുക.
കുഞ്ഞുകുട്ടികളുമായി ദൂരെ ദിക്കില്‍ നിന്നും യാത്രചെയ്തു വന്നു കണ്ടുപോകേണ്ട ഒരു പ്രാധാന്യം മാടായിപാറയ്ക്കുണ്ടെന്ന അഭിപ്രായം എനിക്കില്ല. ജൈവവൈവിധ്യങ്ങളുടെ നിറക്കൂട്ടാണ്,നൂറില്‍പരം പൂമ്പാറ്റയുണ്ട്, പക്ഷികളുണ്ട്, തുമ്പികളുണ്ട്, ദേശാടന പക്ഷികള്‍ വന്നുപോവാറുണ്ട്, എന്ന് പരിസ്ഥിതിവാദികള്‍ പ്രസംഗിച്ച് പെരുപ്പിക്കാറുണ്ട്, കണക്കുപറിച്ചിലല്ലാതെ, അനുഭവം മറിച്ചാ, ഈ സ്ഥലത്തിന്റെ ഒരറ്റത്തുനിന്നാ ചൈനാക്ലേ ഖനനം നടക്കുന്നത്.
മാടായിപാറയുടെ അപ്പുറത്തും ഇപ്പുറത്തുമായി കിടക്കുന്ന ഏഴോം-പഴയങ്ങാടി പുഴ, ഏഴിമല, സുല്‍ത്താന്‍ കനാല്‍, ചെമ്പല്ലിക്കുണ്ട്, പടിഞ്ഞാറന്‍ കടല്‍തീരം എന്നീ പ്രദേശങ്ങളെല്ലാം കൂടി എന്റെ നാടിന്റെ സൌന്ദര്യം അഭൌമമായ കാഴ്ചയാണ്. എങ്കിലും നമ്മുടെ നാട് നോക്കിനടത്തുന്നവര്‍ക്ക് ഇതിലൊന്നും വല്യ താല്പര്യമില്ല; എങ്കിലും, എനിക്ക് എത്രയോ നല്ല വൈകുന്നേരങ്ങള്‍ സമ്മാനിച്ച ഈ പ്രദേശങ്ങള്‍ ഇങ്ങിനെ തന്നെ എത്രകാലമിരിക്കും . ? . മാടായിപാറയും കുറച്ചകലെ നാവിക അക്കാദമി റൂട്ടിലുള്ള കക്കംപാറയും സ്വകാര്യ -കോര്‍പറേറ്റ് കൈകളില്‍ നിന്നും സംരക്ഷിക്കേണ്ടതുണ്ട്. ദേവസ്വത്തിന്റെ ഭൂമിയായതിനാല്‍ ഒരു പരിധിവരെ സംരക്ഷിക്കപ്പെടും എന്ന ആത്മവിശ്വാസമുണ്ട്.
ചെങ്കണ്ണി തിത്തിരി (Red-wattled_Lapwing (Vanellus indicus) നെ കൂട്ടത്തോടെ കാണാന്‍ മാടായിപാറയില്‍ പോയാല്‍ മതി; മഴക്കാലത്ത് ഈ പക്ഷിയുടെ കുഞ്ഞുങ്ങളേയും കണ്ടേക്കാം. കാണുക മാത്രം ചെയ്യുക. ഏടുത്ത് വീട്ടില്‍കോണ്ട് പോയേക്കരുത്. ശാപം കിട്ടും.


മാടായിപാറ വരണ്ടിരിക്കുമ്പോഴുള്ള ചിത്രങ്ങള്‍ ഇവിടേയും (ചിത്രത്തിന് കടപ്പാട് http://www.vengara.com/)
മഴക്കാലത്തെ ചിത്രങ്ങള്‍ ഇവിടെയും കാണാം

(ചിത്രങ്ങള്‍ക്കു കടപ്പാട് sudhas5)
20 comments:
ഇതില്‍ പറയുന്നത് പോലെയൊന്നുമല്ല കാര്യങ്ങള്‍ കേട്ടൊ. നല്ല സ്ഥലമാണിവിടം. രണ്ട് പ്രശസ്തമായ അമ്പലങ്ങള്‍ ഇവിടെയുണ്ട്. ഇത്രയും വിശാലമായ പുല്‍മേട് കണ്ണൂരില്‍ വേറെ എവിടെയെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല. ഇതിലെ ആരുടെയെങ്കിലും കൈ പിടിച്ച് വെറുതെ നടന്നാല്‍ തന്നെ പോരേ...
വീട് അടുത്തായത് കൊണ്ട് ചായ തരേണ്ടി വരുമെന്നു കരുതിയാണ് അത്രയ്ക്കൊന്നുമില്ലെന്നേ എന്ന മട്ടിലുള്ള ഈ പോസ്റ്റ്.
കുമാരന് പറഞ്ഞതിന് താഴെ എന്റെ ഒപ്പൂം, രണ്ട് കുത്തും.
മുറ്റത്തെ പാറക്ക് വലുപ്പമില്ലെന്നാണോ?
കുമാര്‍ജി,
വരുമ്പോള്‍ ചായ നിങ്ങള്‍ വാങ്ങിത്തന്നാ മതി.
:)
ആരവിടെ? മാടായിപ്പാറയില്‍ ഒന്നുമില്ലന്നോ? എല്ലാവരും
ഇതും
ഇതും
ഒന്നു നോക്കിക്കോളൂ...
ചായ ഞാനും വാങ്ങിച്ചു തരാം..:)
:)
Best wishes...!!!
ആരെടാ മാടായിപ്പാറയെ കുറ്റം പറയുന്നത്.. ഹി.ഹി.. :)
ഇതിനു പകരം വീട്ടിയിട്ടു തന്നെ കാര്യം.. :)
അനില്‍: മാടായിപാറയ്ക്കു കവിതയെഴുതാന്‍ മാത്രം വലിപ്പമൊക്കെയുണ്ട്. ഉത്തരാധുനിക കവികള്‍ എന്തെങ്കിലും പദ്ധതികള്‍ കൊണ്ട് വന്ന് ഈ പാറയെ പൊളിച്ചെടക്കാതിരുന്നാല് മതിയായിരുന്നു. അങ്ങിനെയെങ്ങാനും സംഭവിച്ചാല്‍ പിന്നെ തുമ്പിയെ കാണാന്‍ എവിടെ പോകും. രായേട്ടന്റെ ഒരു കുറിപ്പ് ഇവിടെ വായിക്കാം
ആദര്‍ശ്: :) ലിങ്കു കൊടുത്തതിന് നന്ദി. വിജു.വി.വി ക്ക് സ്പെഷല്‍ താങ്ക്സ്.
ഇതും കാണുക
പിന്നെ ചായക്കാര്യത്തില്‍ ഒരു തീരുമാനമാവണം. കുമാരന്റെ വീട്ടില്‍ പോകുന്നവഴിയേ ഒരു നല്ല ചായക്കടയുണ്ട്.
സുരേഷ്: :)
സ്രാലേ: മാടായിപാറയോടാടോണാടോ കളി.
മടായിപാറയില് 250 ഓളം ചിത്രശലഭങ്ങളെ ജന്തുശാസ്ത്രജ്ഞനും നാട്ടുകാരനുമായ ജാഫര്‍ പാലോട്ട് കണ്ടെത്തിയിട്ടുണ്ട്,(113 എണ്ണമാണെന്ന് ‘ എന്റെ വിശേഷം’ പറയുന്നു, 27 തുമ്പികളും),പിന്നെ നാല്പതില്പരം പക്ഷികളും ഉണ്ട്പോല്, സ്രാലേ, ഇവരേയും കൂട്ടി ഇവിടെ ചെന്ന് പോട്ടം പിടിക്കണം, ഒന്നിനേം വിടരുത്. :)
അപ്പോള്‍ മാടായി പാറയില്‍ വന്നാല്‍ ചായ കുടിക്കാം ...കുമാരന് മാഷോ ...ആദര്ശൊ വാങ്ങി തരും ...അപ്പോള്‍ ഊണിന്റെ കാര്യം ..യരലവ മാഷ് തന്നെ എല്ക്കണം ...ഹ ഹ ...പിന്നെ ചിത്രങ്ങളും ലിങ്ക് കളും എല്ലാം കൂടി കണ്ടപ്പോള്‍ വന്നാലോ എന്ന് ആലോചിക്കുവാ ....
മാടായിപ്പാറപോലെ ഈ നാടിന്റെ പ്രത്യേകതകള്‍ ഇനിയുമെത്ര കാണാന്‍ ബാക്കി കിടക്കുന്നു. എന്നാണാവോ ഈ കടമെല്ലാം തീര്‍ക്കുക !
കേരളത്തിന്റെ അങ്ങേയറ്റത്തുനിന്നുള്ള ഒരു ബ്ലോഗ്
സുഹ്രുത്ത് നിമിത്തം, കേരളത്തിന്റെ ഇങ്ങേതെറ്റത്തെ
ബ്ലോഗര്‍ ഒരുക്കൂട്ടിയ വിവരണങ്ങളും നേര്‍ക്കാഴ്ചകളും
ഉഗ്രനായി!എന്നിട്ടുമെന്തേ ബുദ്ധിമുട്ടി ഇവിടങ്ങള്‍
സന്ദര്‍ശിക്കാന്‍ മാത്രമൊരു പ്രാധാന്യമൊന്നും ഈ മാടായി
പാറക്കില്ലെന്ന ഒരു സൂചന ? അതുകൊണ്ട് സഹോദരാ
ഇനിയവിടെ വന്ന് കാഴ്ചകണ്ട ശേഷമേ ഈ നുറുങ്ങ്
അടങ്ങൂ!ആള് സ്ഥലം വിട്ടേക്കരുതേ നാട്ടുകാരാ !!
ആ ശം സ ക ള്‍
നന്നായി മാഷെ ..............
ഭൂതത്താന്‍ :എന്റെ നാട്ടില്‍ വന്നാല്‍ ആരോടെങ്കിലും ഒന്നു വഴിചോദിച്ചാല്‍ മതി, അവന് താങ്കളെ കൈപിടിച്ച് പോവേണ്ടയിടത്തെത്തിക്കും, അതിന്നിടയില്‍ കുശലം ചോദിക്കും, ചായ വാങ്ങിത്തരും, ഊണുകാലമാണെങ്കില്, ഊണിന് ക്ഷണിക്കും, ഇടയ്ക്കൊക്കെ കണ്ണൂര്‍ ഭാഗത്തോക്കെ ഒന്നു വരേണം.
ചിത്രകാരാ: കുറേകാലം കണ്ണുരിന്റെ ആഥിത്യം ആസ്വദിച്ചതല്ലെ, ഒന്നു പറഞ്ഞ്കൊടുക്കപ്പാ.
നുറുങ്ങ് : എല്ലാം തലതിരിച്ച് പറയുന്നതല്ലേ, ഉത്തരാധുനികം.
ഉമേഷ് : :)
പഴയങ്ങാടിയില്‍ കുറച്ചു നാള് പ്രാക്ടീസ് ചെയ്തിരുന്നു. അപ്പോള്‍ മാടായിപ്പാറ പല തവണ സന്ദര്‍ശിച്ചിട്ടുണ്ട്.എനിക്കിഷ്ടമാ ആ സ്ഥലം!
ഒരു പത്രവാര്‍ത്ത:(Thursday, January 7, 2010)
മാടായിപ്പാറയില്‍ വീണ്ടും അഗ്നിബാധ; 10 ഏക്കറോളം പുല്‍മേട് കത്തിനശിച്ചു
പഴയങ്ങാടി: മാടായിപ്പാറയില്‍ ഇന്നലെ ഉച്ചക്ക് വീണ്ടും അഗ്നിബാധ. 10 ഏക്കറോളം പുല്‍മേടുകളാണ് കത്തിനശിച്ചത്. ഇന്നലെ ഉച്ചക്ക് ഒരുമണിയോടെ തീപടര്‍ന്നത് എരിപുരംഫപഴയങ്ങാടി മേഖലയില്‍ ഭീതിപടര്‍ത്തി.
പൊലീസും നാട്ടുകാരും ചേര്‍ന്ന് ഏറെനേരത്തെ ശ്രമത്തിനൊടുവില്‍ തീകെടുത്തി.
ഡൈമേറിയ പുല്‍മേടുകളാണ് കത്തിനശിച്ചത്. രണ്ടാഴ്ചക്കുള്ളില്‍ രണ്ടാമത്തെ തവണയാണ് തീപിടിത്തമുണ്ടായത്. സാമൂഹികദ്രോഹികളാണ് തീയിട്ടതെന്ന് കരുതുന്നു.
അപൂര്‍വ ജന്തുക്കളുടെയും സസ്യങ്ങളുടെയും കേന്ദ്രമായ മാടായിപ്പാറയില്‍ സാമൂഹികദ്രോഹ ശല്യത്തിനെതിരെ അധികൃതര്‍ നടപടി സ്വീകരിക്കാത്തതാണ് തുടരെത്തുടരെ തീപിടിത്തത്തിന് നിമിത്തമാകുന്നത്. പാറയുടെ ചുറ്റുഭാഗമുള്ള ജനവാസ കേന്ദ്രങ്ങള്‍ ഭാഗ്യംകൊണ്ടാണ് പലപ്പോഴും തീപടരാതെ രക്ഷപ്പെടുന്നത്.
stunning stills
മാധ്യമം - പ്രാദേശികം- വാര്‍ത്ത.
മാടായിപ്പാറയിലെ തെക്കിനാക്കില്‍ കോട്ടയും ജൂതക്കുളവും സംരക്ഷിക്കാന്‍ പദ്ധതി
Monday, February 8, 2010
പഴയങ്ങാടി: നാശത്തിന്റെ വക്കിലായ മാടായിപ്പാറയിലെ ചരിത്രശേഷിപ്പുകള്‍ സംരക്ഷിക്കാന്‍ പദ്ധതിയായി. 600 ഏക്കറോളം വിസ്തൃതിയുള്ള കേരളത്തിലെ ശ്രദ്ധേയമായ ഈ ചെങ്കല്‍കുന്നില്‍ കോലത്തിരി രാജവംശത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട തെക്കിനാക്കില്‍ കോട്ടയും ജൂതന്മാര് നിര്‍മിച്ച കുളവും സംരക്ഷിക്കാനും നവീകരിക്കാനുമുള്ള പദ്ധതിപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മാര്‍ച്ച് 31നകം പണിപൂര്‍ത്തീകരിക്കും.
പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിലാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍. കിറ്റ്കോ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് നിര്‍മാണചുമതല. കേന്ദ്ര സര്‍ക്കാറിന്റെ 12ാം ധനകാര്യ കമീഷനാണ് ഇതിനായുള്ള തുക വകയിരുത്തിയത്.
കേരളത്തിലെ ഒമ്പതു കോട്ടകള്‍ സംരക്ഷിക്കാന്‍ രണ്ടുകോടി രൂപ അനുവദിച്ചതില്‍ മാടായിപ്പാറയിലെ തെക്കിനാക്കില്‍ കോട്ട ഉള്‍പ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നാല് കോട്ടകളും കോഴിക്കോട് ഫറോക്കിലെ ടിപ്പു കോട്ട, ട്രാവന്‍കൂര്‍ ലൈന്‍സ് എന്ന നെടുങ്കോട്ട, തൃശൂര്‍ ചേറ്റുവ കോട്ട എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. തെക്കിനാക്കില്‍ കോട്ടയുടെ തകര്‍ന്ന മുന്‍ഭാഗം കേടുകള്തീര്ത്ത് നവീകരിക്കും. ഇവിടെ കവാടവും നിര്‍മിക്കും.
11ാം നൂറ്റാണ്ടുവരെ മൂഷക വംശത്തിന്റെ ആസ്ഥാനം ഏഴിമലയായിരുന്നുവെങ്കിലും അവരുടെ ഭരണസിരാകേന്ദ്രമായി അറിയപ്പെട്ടത് മാടായിയാണ്. 14ാം നൂറ്റാണ്ടോടെ ഈ പ്രദേശം കോലത്തിരി രാജവംശത്തിന്റെ കൈവശമായി. ശത്രുക്കളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനായി കോലത്തിരിവംശം മാടായിപ്പാറയുടെ തെക്ക് കിഴക്കെ അറ്റത്ത് സ്ഥാപിച്ച നാല് ടവറുകളുടെ അവശിഷ്ടങ്ങളാണ് ഇപ്പോഴുള്ളത്. മണലും ഉരുളന്‍ കല്ലുകളും കൊണ്ട് നിര്‍മിച്ച ഈ ടവറുകളില്‍നിന്ന് നോക്കിയാല്‍ പ്രദേശങ്ങളിലെ ദൃശ്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനാവും. യുദ്ധകാലത്തെ ഒളിത്താവളങ്ങളായി ഉപയോഗപ്പെടുത്തിയ ആറോളം കിണറുകള്‍ പാറയിലെ ചരിത്രതിരുശേഷിപ്പുകളാണ്. 'കൊട്ടക്കിണര്' എന്നറിയപ്പെടുന്ന ഇവ മാലിന്യനിക്ഷേപ കേന്ദ്രങ്ങളാണിന്ന്. കോലത്തിരിയുടെ പടനായകന് മുരിക്കഞ്ചേരി കേളുവിന്റെ കോട്ട ചൈനാക്ലേ ഖനനം മൂലം മാടായിപ്പാറക്ക് നഷ്ടമാവുകയായിരുന്നു.
ബി.സി 300 മുതല്‍ എ.ഡി 590 വരെ മാടായിപ്പാറയില്‍ ജൂതന്മാര് താമസിച്ചിരുന്നു. ജൂത തെരുവുകളും ആരാധാനാലയങ്ങളും ഇവിടെ ഉണ്ടായതായി ചരിത്രരേഖകളുണ്ടായിരുന്നെങ്കിലും ഇവ സംരക്ഷിക്കാത്തതിനാല്‍ നഷ്ടപ്പെടുകയായിരുന്നു. അവശേഷിക്കുന്നത് വാല്‍ക്കണ്ണാടിയുടെ രൂപത്തിലുള്ള ജൂതക്കുളം മാത്രമാണ്. ഇതിന് ഒരു മീറ്റര്‍ ഉയരത്തില്‍ ചുറ്റുമതിലും ഇരുമ്പുകവചവും നിര്മിക്കാാണ് പദ്ധതി.
good effort sir.
ഒരു പാട് സിനിമാ ചിത്രീകരണങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്..മമ്മൂട്ടിയുടെ പഴശിരാജ അടക്കം...
നന്നായി-വീഡിയോ കണ്ടു-ഇഷ്ടായി.
അപൂര്‍വ്വ ഓറഞ്ചുനെഞ്ചന് പ്രാവ് മാടായിപ്പാറയില്‍.
http://www.mathrubhumi.com/kannur/news/1440169-local_news-Kannur-%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D.html
പഴങ്ങളും മറ്റും തിന്നു ജീവിക്കണ ഒരു ട്രെറോണ്‍ വംശ പക്ഷിയെ കുറിച്ചു വികി ഇങ്ങിനെ:
http://en.wikipedia.org/wiki/Orange-breasted_Green_Pigeon
http://www.indianwildlifeinfo.com/Birding-Tour-in-Kerala-India.html
ഈയിടെ malayayn Peacock-pheasant നേയും വീട്ടിനടുത്തുള്ള നീണ്ടു കിടക്കുന്ന നെല്‍വയലോരത്ത് ഞാന്‍ കണ്ടിരുന്നു. ഒരു മീഡിയം സൈസ് ടര്‍ക്കിക്കോഴിയുടെ വലിപ്പമുണ്ട്. അധികം പറക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. എങ്കിലും നമ്മുടെ സാമീപ്യം ദൂരെ നിന്നറിഞ്ഞ് നൂറുമീറ്റര്‍ ദൂരത്തില്‍ പറന്ന് വീഴുന്നു. (http://en.wikipedia.org/wiki/Malayan_Peacock-Pheasant)
Post a Comment