3.1.09

ഏഴിമല

1987 ല്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി തറക്കല്ലിട്ട 2452 ഏക്കര്‍ സ്ഥലത്തു ആധുനിക സങ്കേതിക വിദ്യയാല്‍ സുസജ്ജമായ ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി, ഇന്നുച്ചയ്ക്കു പ്രധാനമത്രി മനമോഹന്‍ സിംഗ് രഷ്ട്രത്തിനായി സമര്‍പ്പിക്കുകയാണ്. ശാസ്ത്ര സാങ്കേതിക രംഗത്തു മികച്ച ബിരുദധാരികളെ സംഭാവന ചെയ്യാന്‍ ഏഴിമല നാവിക അക്കദമിക്കു കഴിയട്ടെ, എല്ലാ ആശംസകളും...ഏഴൈ വണക്കം.ഏഴിമലയില്‍ പോകുന്ന വഴിയേ കക്കം‌പാറയില്‍ നിന്നും തിരകള്‍ രാരീരം പാടുന്ന എന്റെ ജന്മനാട് - -മാടായി-മാട്ടൂല്‍-പുതിയങ്ങാടി-ചൂട്ടാട്-പഴയങ്ങാടി.

ഏഴിമലയുടെ ഉത്തുംഗതയില്‍ നിന്നുള്ള പടം

കക്കം‌പാറയില്‍ നിന്നുള്ള വിദൂര വീക്ഷണം ; അങ്ങകലെയായി സുല്‍താന്‍ തൊടിനുമപ്പുറം വെളുത്ത് കാണുന്നത്  ചൈനാക്ലേ ഖനനം ചെയ്യുന്ന സൈറ്റും അതിനപ്പുറം മാടായിപ്പാറയും;  ഒരു ജുലൈ മാസത്തെ വര്‍ഷകാലത്താണ് ഈ പോട്ടം പിടിച്ചത്.

3 comments:

siva // ശിവ said...

ഈ മാടായിപ്പാറയിലല്ലേ ഓണക്കാലത്ത് നിറയെ പൂക്കള്‍ വിടരുന്നത്..... ടി വിയില്‍ ഇതിനെക്കുറിച്ച് കണ്ടിരുന്നു.... അടുത്ത ഓണക്കാലത്ത് അവിടേയ്ക്ക് വരണം എന്ന് ആഗ്രഹിക്കുന്നു....

ഉമേഷ്‌ പിലിക്കൊട് said...

:-)

വിജയലക്ഷ്മി said...

kollaam kure nalla photo shekharam kandu.kannoorkaaranaanalle?njaanum ..