





അബൂദാബി മുസഫ്ഫ പബ്ലിക് പാര്‍കില്‍ ജെറ്റ്സ്കിയില്‍ പിള്ളേര് വിളയാടുന്നതാണിത്, വളര്‍പട്ടണം പുഴയിലൂടെ ഒരു റൌണ്ട് ജെറ്റ്സ്കി ഓടിച്ച് പോവുക എന്നതാണ് എന്റെ ജീവിതാഭിലാഷം, യുയേയി - ഖോര്‍ഫുഖാന്‍ ബീച്ചില്‍ വാടകയ്ക്കെടുത്ത ജെറ്റ്സ്കിയുമായി ഓളങ്ങള്‍ വെട്ടിച്ച് ആഴിപ്പരപ്പിലൂടെ കറങ്ങിത്തിരിഞ്ഞതായിരുന്നു ആദ്യത്തെ ജെറ്റ്സ്കി അനുഭവം, അഭൌമമായ ഒരനുഭൂതിയായിരുന്നു. നാട്ടില്‍ ഗോവയില്‍ ജെറ്റ്സ്കി ടൂറിസ്റ്റുകള്‍ക്കായി കിട്ടും, കൊച്ചിയിലും, കുട്ടനാട്ടിലും ഉള്ളതായി അറിവില്ല, 1500hp മോട്ടോര്‍ ഘടിപ്പിച്ച് സ്വന്തമായി ഉണ്ടാക്കിയെടുക്കുമയാണെങ്കില്‍ നാട്ടില്‍ ഇത് സുലഭമായി കാണാന്‍ കഴിഞ്ഞേക്കും.
0 comments:
Post a Comment