26.7.07

അരയാല്‍

ക്ഷേത്രവളപ്പിലും റയില്‍‌വേ സ്റ്റേഷന് - ബസ്‌സ്റ്റോപ്പ് പരിസരങ്ങളിലും വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ബോധിവൃക്ഷത്തെ കാണാറുണ്ട്; എങ്കിലും വീട്ടുവളപ്പില്‍ ആലിനെ അകറ്റിനിര്‍ത്തുന്നതില്‍ വല്ല ശാസ്ത്രീയതയുമുണ്ടോ ?

വീട്ടുവളപ്പില്‍ അരയാല്‍ വളര്‍ത്തണം എന്ന എന്റെ ആഗ്രഹത്തിന്‍ തടസ്സം നില്‍ക്കുന്നത് ഈ വൃക്ഷത്തെ ദൈവവിശ്വാസവുമായി ബന്ധപ്പെടുത്തി ആരാധിക്കപ്പെടുന്നതാണ്. ഈ വൃക്ഷത്തിന്റെ വിശ്വാസാ‍ചാര പരിവേഷം എത്രത്തോളം ഗുണകരമാണോ അത്രത്തോളം ദോഷം ചെയ്യുന്നുണ്ട് എന്നുള്ളതും ഗണിക്കേണ്ടതാണ്‍.

"മൂലതോ ബ്രഹ്മരൂപായ
മദ്ധ്യതോ വിഷ്ണു രൂപിണേ
അഗ്രതോ ശിവ രൂപായ
വൃക്ഷ രാജായതേ നമോ നമഃ"


8 comments:

ബയാന്‍ said...

ആല്‍

chithrakaran ചിത്രകാരന്‍ said...

പ്രിയ ബയാന്‍,
അരയാല്‍ അഥവ ബോധിവൃക്ഷം നമ്മുടെ സംസ്കാരത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഒരു പാരംബര്യത്തിന്റെ ഭാഗമായതുകൊണ്ടാണ്‌ മരത്തിന്റെ ആവശ്യത്തിനോ, ഫലമോ വിളവോ ഇല്ലാത്തതുമായ ഈ വൃക്ഷത്തെ നാം ആരാധനയോടെ പരിപാലിക്കുന്നത്‌ ബുദ്ധ ദര്‍ശനത്തിന്‌ നമ്മുടെ സമൂഹത്തിലുണ്ടായിരുന്ന സ്വാധീനത്തിന്റെ തെളിവാണത്രെ.
അംബലം, അരയാല്‍, കുളം, കാവ്‌,പള്ളി എന്നിവയൊക്കെ ബുദ്ധമതവുമായി ബന്ധപ്പെട്ട വാക്കുകളാണ്‌.

ഉറുമ്പ്‌ /ANT said...

:)

കിനാവ്‌ said...

ബയാന്‍,
വീട്ടു വളപ്പിലും ആല് മുളക്കും. പിന്നീട് ഒരു പണിക്കര് പറയും ഈ ആലാണ് സര്‍വ്വ പ്രശ്നങ്ങള്‍ക്കും കാരണമെന്ന്. അതില്‍ മറ്റേ ദൈവം കുടികൊള്ളുന്നു. മുറിച്ചാല്‍ ആപത്ത് പെരുകും. വീട് ഒഴിയണം, അമ്പലം പണിയണം, യാഗം നടത്തണം... പോരേ പുകില്. വയ്യാവേലിക്കൊന്നും പോകേണ്ട എന്ന് ഫ്രീയായിട്ടൊരു ഉപദേശം പിടിച്ചോ.

കരീം മാഷ്‌ said...

ഗള്‍ഫിലും വല്യ പ്രാധാന്യത്തോടെ ഇതിനെ വളര്‍ത്തുന്നതു കണ്ടിട്ടുണ്ട്

ettukannan | എട്ടുകണ്ണന്‍ said...

ആലിന്റെ പഴങ്ങള്‍ പക്ഷികള്‍ തിന്നുന്നതു കണ്ടിട്ടില്ലെ?.. അവയുടെ വയറിനുള്ളില്‍, ശരീരത്തിന്റെ ചൂടുതട്ടി, ദഹനരസങ്ങളില്‍ നിന്നു രക്ഷപെട്ട്‌, വിസര്‍ജ്ജനത്തിലൂടെ പുറത്തുചാടുന്ന വിത്തിനാണ്‌ ഭൂമിയില്‍ സധൈര്യം മുളച്ചുപൊങ്ങാനുള്ള ശക്തി... :)
എന്റെ വിശ്വാസം മാത്രം..., ആധികാരികമല്ല... :)

deepdowne said...

മറ്റു മിക്കവൃക്ഷങ്ങള്‍ക്കും ഇല്ലാത്ത ഒരു ഗുണവിശേഷം ആലിനുണ്ട്‌. അത്‌ ഇരുപത്തിനാലു മണിക്കൂറും കാര്‍ബണ്‍ ഡയോക്സൈഡ്‌ ഉള്ളിലേക്കെടുക്കുകയും ഓക്സിജന്‍ പുറത്തേക്കുവിടുകയും ചെയ്യുന്നു. അതായത്‌ മറ്റുവൃക്ഷങ്ങള്‍ പകല്‍ മാത്രം ശുദ്ധവായു തരുമ്പോള്‍ ആല്‍ രാത്രിയും ശുദ്ധവായു തരുന്നുവെന്നര്‍ത്ഥം.
'അടയാളം' എന്ന കുറ്റാന്വേഷണചിത്രത്തില്‍ മമ്മൂട്ടി കാച്ചുന്ന ഒരു ഡയലോഗിലും ഈ കാര്യം ഏതാണ്ട്‌ സൂചിപ്പിക്കുന്നുണ്ട്‌.

Jithil Kallada said...

ഇതു വീട്ടില്‍ വയ്കാത്തതിന്റെ കാരണം ഇതിന്റെ വേരു തന്നെ ആണെന്നു തോനുന്നു
പടര്‍ന്നു പന്തലിച്ചു എലായിടത്തും എത്തും അതാവാം