18.7.07

അരൂത - (മാരകമായ) ഔഷധച്ചെടി


മഴക്കാലം തുടങ്ങിയാല്‍ ഫലവൃക്ഷതൈകള്‍ വില്‍ക്കാനിറങ്ങുന്ന വഴിയോരകച്ചവടക്കാരില്‍ നിന്നും മറ്റു ചെടികളോടൊപ്പം അരൂതയുടെ ഒരു കമ്പും വീട്ടുമുട്ടറ്റത്ത് നട്ടുപിടിപ്പിച്ചു; നാലു വര്‍ഷമായി ഇതിങ്ങനെ വളരുന്നു. കൂടുതല്‍ ഈ ചെടിയെ കുറിച്ചു അറിയുന്നവര്‍ പറഞ്ഞു തരിക.

ഈ പോസ്റ്റിലെ ദേവന്റെ കമെന്റില്‍ തന്ന ലിങ്ക് വായിച്ചപ്പോള്‍ അരൂത യുടെ ഉപയോഗം വൃക്കയ്ക്കും കരളിനും കേടുണ്ടാക്കുമെന്നും; ഗര്‍ഭിണികള്‍ക്കു കുഞുങ്ങള്‍ക്കു ജന്മ വൈകല്യം വരെ കാരണമായേക്കും എന്നും കാണുന്നു.

Note: Fresh rue contains volatile oils that can damage the kidneys or liver. Deaths have been attributed to the use of fresh rue.

Due to the potential toxicity of rue, its use is not recommended.Women who are pregnant or trying to become pregnant should avoid taking and applying rue because it can cause miscarriage. Additionally, laboratory studies have shown that rue may cause birth defects.

Due to its irritating effect on the gastrointestinal tract, rue should not be taken or used by individuals with bladder, kidney, liver, or stomach conditions.

Precautions

Very little information is available on how rue might affect an infant or a child. Therefore, its use is not recommended during breast-feeding or childhood.

ഇവിടെ കൂടുതല്‍ വിവരങ്ങള്‍:
http://www.drugdigest.org/DD/PrintablePages/herbMonograph/0,11475,552392,00.html

8 comments:

ബയാന്‍ said...

സ്ത്രീകളുടെ പരിചരണം അരൂത യ്ക്കു ദോഷംചെയ്യും എന്നു സ്ത്രീകള്‍ തന്നെ പറയുന്നു - ഇതില്‍ വല്ല ശെരിയുമുണ്ടോ..?

chithrakaran ചിത്രകാരന്‍ said...

പ്രിയ ബയാന്‍,

അരൂത... കുട്ടിക്കാലത്ത്‌ സര്‍വരോഗ സംഹാരിയായി നാടോടികച്ചവടക്കാര്‍ ഈ ഔഷദസസ്യം വില്‍ക്കുന്നത്‌ നോക്കി നിന്നിട്ടുണ്ട്‌.
30 കൊല്ലങ്ങള്‍ക്കുശേഷം ആ ഓര്‍മ്മ ഉണര്‍ത്തിയതിന്‌ ബയാന്‌ നന്ദി!!

സസ്യങ്ങള്‍ക്ക്‌ എന്തു സ്ത്രീ-പുരുഷ വ്യത്യാസം... വെറുതെ പറഞ്ഞുണ്ടാക്കുന്നതല്ലേ !!

പുരുഷനെ പ്രസവിച്ച സ്ത്രീക്ക്‌ പുരുഷനേക്കാള്‍ ശുദ്ധി കുറയുന്നതെങ്ങനെ? സാധാ അന്തവിശ്വാസം !!

ഡാലി said...

നാട്ടില്‍ കുട്ടികളുള്ള വീട്ടില്‍ ഒരു അരുത ചെടികാണും.
കുട്ടികള്‍ പെട്ടെന്ന് ഞെട്ടികരയുന്നതിനാണ് ഇത് ഉപയോഗിക്കുന്ന ക്ണ്ടിരിക്കുന്നത്. ഇതിന്റെ ഇല വെളിച്ചെണ്ണയില്‍ ഇട്ട് വച്ച് കുട്ടികളുടെ കൈകാലുകളുടേ ഏപ്പില്‍ (ജോയന്ന്സ്) പുരട്ടിയാല്‍ ഉറക്കത്തില്‍ ഞെട്ടി കരയില്ല എന്നാണ് എന്റെ നാട്ടില്പറയുനത്. മിക്ക വീട്ടിലും അരുത വെളിച്ചെണ്ണയില്‍ ഇട്ട് സൂക്ഷിച്ചിരിക്ക്കും.

വളരെ വൃത്തിയുള്ള സാഹചര്യങ്ങളില്‍ ആണ് അരുത വളര്‍ത്തുക. ചെളിവെള്ളം, അടുക്കള വെള്ളം ഒന്നും അരുത്തയില്‍ വീഴാന്‍പാടില്ല എന്നാണ് വയ്പ്പ്. ആ ശുദ്ധിയുടെ ഭാഗമായി സ്ത്രീകള്‍ ആര്‍ത്തവ സമയത്ത് അരുതയ്ക്ക് വെള്ളം ഒഴിക്കരുത് എന്നൊരൂ വിശ്വാസമുണ്ട്.ഇത് തുളസി, പനികൂര്‍ക്ക, കറ്റാര്‍വാഴ, ബ്രഹ്മി ഇവയ്ക്കൊക്കെ പറഞ്ഞ് കേട്ടിരിക്കുണു. പക്ഷേ പാത്രംകഴുകണ വെള്ളം പോണ വഴിയില്‍ തഴച്ച് വളര്‍ന്ന ഒരു അരുതയെ എനിക്കറിയാം. അവള്‍ക്ക് ശുദ്ധി ഒന്നും ബാഹക്മായിരുന്നില്ല. ഹും വൃത്തിയില്ലാത്ത സ്ഥലത്തെ അരുത എന്ന് പറഞ്ഞാലും ആളുകള്‍ പൊട്ടിച്ചോണ്ട് പൂവാര്‍ന്നു. ഒരുപാട് വെള്ളം ഒഴിച്ചാല്‍ അരുത ചീഞ്ഞ് പോവും എന്ന് അനുഭവം.
(കരികണ്ണു വച്ചാല്‍ മാവ് കരിഞ്ഞ് പോകും എന്ന ഒരു വീശ്വാസം പോലെയെ സ്ത്രീ ശുദ്ധിയും അരുതയും തമ്മിലുള്ളൂ എന്ന് എന്റെ വീശ്വാസം. ഇനി ആര്‍ത്തവകാലത്തെ ഹോര്‍മോണിന്റെ പ്രഭാവം എന്നൊക്കെ പറഞ്ഞാല്‍ ശാസ്ത്രീയ തെളിവുണ്ടെങ്കിലേ ഞാന്‍ വിശ്വസീകൂ)

ബയാന്‍ said...

പ്രിയ ചിത്രകാരാ: കണ്ണൂര്‍ ടൌണില്‍ നിന്നും നാടോടിയുടെ കയ്യില്‍ നിന്നും വാങ്ങിയ അരൂതയുടെ തലമുറ തന്നെയണിതും;

ഡാലി: എന്റെ വീട്ടിലെ ചെടികളെല്ലാം പരിചരിക്കുന്നതു അമ്മായിയാണ്; എന്റെ നാട്ടില്‍ മരുന്നു കടക്കാരുടെ കയ്യില്‍ പോലും ഇന്നു അരൂത കിട്ടാനില്ല; വലിവിന്റെ അസുഖവും അരൂതയുമായി കാര്യമായ ബന്ധമുണ്ടു എന്നു തോന്നുന്നു; കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്; ഇനിയും ഈ സസ്യത്തെ കുറിച്ചു അറിയുമെങ്കില്‍ എഴുതുക. (വലിവ് രോഗികള്‍ വെള്ളത്തില്‍ വീണ കളി കാണുമ്പോള്‍ ഇപ്പോള്‍ സഹതപിക്കാനേ കഴിയുന്നുള്ളൂ).

ദേവന്‍ said...

ബയാനേ, അരൂത "അശുദ്ധി"ആയിരിക്കുന്ന സ്ത്രീകള്‍ തൊട്ടാല്‍ യാതൊന്നും സംഭവിക്കില്ല-പട്ടയടിച്ച ആണുങ്ങള്‍ തൊട്ടാലും. അഴുക്കില്ലാത്ത അതായത് ഡിറ്റര്‍ജന്റും മറ്റും വീഴാത്ത മണ്ണിലേ ഈ ചെടി പുഷ്ടിക്കൂ എന്നുമാത്രം.

ഈ ചെടിയുടെ ദ്വിധനാമം ruta graveolens എന്നാണ്‌. ഹോമിയോക്കാര്‍ ഒരുപാടു മരുന്നില്‍ ഇത് ഉപയോഗിക്കും http://abchomeopathy.com/r.php/Ruta എന്നാല്‍ ആയുര്വേദക്കാര്‍ അത്രയും വലിയ പ്രാധാന്യം കൊടുത്തു കണ്ടിട്ടില്ല.

റൂ എന്നു ചുരുക്കുന്ന ഇവളെ ഒരു വിഷച്ചെടിയായിട്ടാണു പ്രാകൃത സായിപ്പന്‍ കാണുന്നത്. ലവളെ ഇവിടെ വിക്കൂ- http://en.wikipedia.org/wiki/Ruta_graveolens. എന്നാല്‍ ബര്‍ജേര്‍സ് രോഗം (ചെറുസിരകളില്‍ രക്തയോട്ടം നിലച്ച് കയ്യും കാലും മറ്റും മുറിച്ചു കളയേണ്ട അവസ്ഥ- പ്രധാനമായും പുകവലിക്കാര്‍ക്ക് വരുന്നത്) പോലെ ഉള്ള രോഗങ്ങള്‍ക്ക് അരൂത കൊണ്ട് (അലോപതി) മരുന്നുണ്ടാക്കാമോ എന്ന് ഗവേഷിച്ചു വരുന്നു.

പ്രാചീന ഈജിപ്തില്‍ അരൂതയെണ്ണ ഗര്‍ഭം കലക്കാന്‍ മുതല്‍ അപസ്മാരത്തിനു വരെ കൊടുത്തിരുന്നു.
ഇത്രയും വലിയ പുലിച്ചെടി ആണെങ്കിലും കൊല്ലത്ത് ഇവള്‍ ശ്വാസതടസ്സിനും മറ്റും മണപ്പിക്കാനുള്ള ചെടിയായി ഒതുങ്ങിക്കൂടുന്നു.

Unknown said...

സ്ത്രീകൾ ആർത്തവ സമയത്ത് അരുത ചെടിയെ സ്പർശിച്ചാൽ ആ ചെടി രണ്ട് ദിവസങ്ങൾക്കകം കരിഞ്ഞു നശിക്കും....!

Unknown said...

എവിടെ കിട്ടും അരൂത

Unknown said...

ഞാൻ തരാം