23.4.10

മയിലുകള്‍ വില്പനയ്ക്ക്.
ഈ കഴിഞ്ഞ ജനുവരിയില്‍ 27 ന്‍ കണ്ണൂര് പോലീസ് മൈതാനിയിലെ പുഷ്പോത്സവമേളയില്‍ എമു(emu) എന്ന പക്ഷിയെ വിവിധയിനം കൊഴികള്‍ പ്രാവുകള്‍, താറാവു എന്നിവയോടൊപ്പം വില്പനയ്ക്ക് വെച്ചത് കണ്ടിരുന്നു, ഇത്തരം പക്ഷികളെ വില്‍ക്കുന്നതിന്‍ നിയമപരമായ തടസ്സങ്ങളൊന്നുമില്ലെയെന്ന് ചോദിച്ചപ്പോള്‍ അവര്‍ അവരുടെ ജോലി ചെയ്യുന്നതിനപ്പുറം ഒന്നുമറിയില്ല എന്ന മട്ടിലായിരുന്നു പ്രതികരണം; ജില്ലാ കലക്ടര് ഇവിടം സന്ദര്‍ശിച്ചിരുന്നുവെന്നും ; ആ‍ശങ്കപ്പെടേണ്ട എന്നും‌പറഞ്ഞു.

ഇന്നലെ അബൂദാബിയിലെ ഒരു പെറ്റ്ഷോപ്പില്‍ ചെന്നപ്പോള്‍ മയിലുകളെ വില്പനയ്ക്കായി വെച്ചിരിക്കുന്നു. കൂടെ EGUANA, PYTHON, എന്നിവയും ഉണ്ട്.  മൃഗശാലയില്‍ കണ്ടുപരിചയിച്ച ജീവികളെ വില്പനയ്ക്കായി വെച്ചിരിക്കുന്നത് കണ്ടപ്പോഴത്തെ ഒരു കൌതുകം ഇവിടെ പങ്കുവെയ്ക്കുന്നു.  

ഒരു കൌതുകത്തിന്  ഇത്തരം ജീവികളെ വാങ്ങുകയും പിന്നെ വെക്കേഷനെ പോവുമ്പോള്‍ അല്ലന്ങ്കില്‍, ജോലി നഷ്ടമാവുമ്പോള്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്ന പ്രവാസികള് മറ്റുജീവികളുടെ ജീവിതവും അനിശ്ചിതത്വത്തിലാക്കുന്നത് അനിശ്ചിതത്വത്തിന്റെ അനുഭവങ്ങള്‍ ഇനിയും പഠിക്കാനുള്ളത് കൊണ്ടായിരിക്കണം.


 ഇന്നത്തെ ഗള്‍ഫ് ന്യൂസ്  സ്പെഷെല്‍ റിപോര്‍ട്ട് കാണുക abandoned pets

12 comments:

യരലവ~yaraLava said...

'ഭൂമിയുടെ അവകാശികള്‍'

അനിൽ@ബ്ലോഗ് said...

മയിലിനെ നാട്ടില്‍ കൂട്ടിലിട്ടാന്‍ അകത്തു പോകും.
എമുവിനെ മൃഗസംരക്ഷണ വകുപ്പ് തന്നെ റെക്കമന്റ് ചെയ്യുന്നുണ്ട്.

യരലവ~yaraLava said...

anil: ഒരു റെഫെറെന്‍സ് കിട്ടിയാല്‍ നന്നായിരുന്നു. ഇത്തരം കാര്യങ്ങളില്‍ ഒരവബോധമുണ്ടാവുമല്ലോ.

അരുണ്‍ / Arun said...

എമുവിനെ കോഴി,കാട,ടര്‍ക്കി മുതലായവയെപ്പോലെ ഒരു വളര്‍തുപക്ഷിയായിട്ടാണ് മൃഗസംരക്ഷണവകുപ്പ് കാണുന്നത്. മൃഗസംരക്ഷണവകുപ്പിന്റെ എക്സിബിഷനുകളില്‍പ്പോലും “എമുകൃഷി ” പ്രചരിപ്പിക്കാന്‍ എമു, എമു മുട്ട എന്നിവ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് കാണാം.

അനിൽ@ബ്ലോഗ് said...

റഫറന്‍സ് ?
ഇന്ത്യന്‍ വൈല്‍ഡ് ലൈഫ് ആക്റ്റ് 1972 ആണ് മയിലുകളെ സംരക്ഷിക്കുന്നത്. അതിലെ ഷെഡ്യൂളുകള്‍ നോക്കിയാല്‍ ജീവികളുടെ ലിസ്റ്റ് കിട്ടൂം.

എമുവിനെപ്പറ്റി നിയമപരമായ കാര്യങ്ങളൊന്നും ലഭ്യമല്ല. കിസ്സാന്‍ കേരളത്തില്‍ ഇതിനെപ്പറ്റിയുള്ള ഒരു ചോദ്യത്തിന് മറുപടി കണ്ടു. കൂടുതല്‍ വിവരങ്ങള്‍ക്ക് ചെങ്ങന്നൂര്‍ ഉള്ള ട്രൈനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിളിച്ച് ചോദിക്കാം.0479 2452277

കുമാരന്‍ | kumaran said...

എമു കുറേ കാലം മുതല്‍ തന്നെ കണ്ണൂരിലെ പല ഫാമുകളിലും വളര്‍ത്തുന്നുണ്ട്. ഇതൊക്കെ അറിയണമെങ്കില്‍ വല്ലപ്പോഴും നാട്ടില്‍ വന്നാല്‍ നിലത്തിറങ്ങി നടക്കണം.!!!

യരലവ~yaraLava said...

അരുണ് : ഭൂമിയിലെ ഭീമാകാരിയായ പക്ഷി എന്നത് കൊണ്ട് `എമു`വിനെ ഒന്നു സ്നേഹിച്ചതാണ്; എന്റെ നാട്ടില് ഇവനെ തീറ്റകൊടുത്ത് തീറ്റക്കായി സ്നേഹിക്കുന്നുണ്ട് എന്നതു പുതിയ അറിവാണ്.

anil@blog: വിവരണത്തിന് നന്ദി; ഞാന് ഫോണ് നമ്പരില് ഇന്നലെ വിളിച്ചിരുന്നു; പക്ഷെ ആരും ഫൊണെടുക്കാത്തപ്പോഴാ ഇന്നലെ ഓഫീസ് അവധിയാണെന്ന് ഒര്ത്തത്. ഈയിടെ കാലിക്കറ്റ് എയര്പോര്ട്ടില് നിന്നു ഒരു മുന്തിരിവള്ളി കൊണ്ടുപൊവാനുള്ള ശ്രമം സര്ക്കാരിന്റെ മൂന്ന് വകുപ്പിന്റെ സെര്ട്ടിഫികേറ്റ് വേണം എന്നറിഞ്ഞപ്പോള് ചവറ്റുകൊട്ടയിലിട്ടു; അതു നേരത്ത് അറിയാമായിരുന്നെങ്കില് വീട്ടില് നിന്നു ചട്ടിയും മണ്ണും പാക്ക് ചെയ്യേണ്ടിവരില്ലായിരുന്നു. ഇത്തരം അനുഭവങ്ങളാണ് കൂടുതല് വിവരണം ചോദിക്കാന് പ്രേരണയായത്.
നാടന് തോക്കും ഹൈബീം ഫളാഷ് ലറ്റിന്റെ സഹായത്താല് രാത്രിയോ പകലോ എന്നില്ലാതെ നാട്ടിന്പുറത്തും കാട്ടിലും കയറി കണ്ണില് കാണുന്ന പക്ഷികളേയും ജീവികളേയും (കീരി, ഉടുമ്പ്, മലയാട്, കൊക്ക്, ചെമ്പോത്ത്, കറ്റന്) കൊന്നു തോലുരിയുന്നത് കാണുമ്പോള് നാല് ന്യായം പറഞ്ഞ് കൊടുക്കണമെങ്കില് ഇതിനെ കുറിച്ച് അറിഞ്ഞിരിക്കണമ്ല്ലോ.

കുമാരാ: ഞാനൊരു പച്ചക്കറിയാണെന്നറിയാലോ . അതാണ് കാട, എമു വളര്ത്തല് കേന്ദ്രങ്ങള് അറിയാതെ പോയത്.

അരുണ്‍ / Arun said...

ഒരു മയില്‍ കുഴഞ്ഞുവീണ് മരിക്കുമ്പോള്‍

ബാര്‍കോഡകന്‍ said...

അബുദാബിയില്‍ എവിടെയാണ് ഈ പെറ്റ് ഷോപ്പ്, കാണാന്‍ ആഗ്രഹം ,

യരലവ~yaraLava said...

ബാര്‍കോഡകന്‍ : പെറ്റ്ഷോപ് എവിടെയാണെന്നും, മയിലിന് എത്രവില വരുമെന്നും, മനപ്പൂര്‍വ്വം പറയാതിരുന്നതാണ്.

ഉമേഷ്‌ പിലിക്കൊട് said...

ഭൂമിയുടെ അവകാശികള്‍...........!!!!!!!!

യരലവ~yaraLava said...

ഉമേഷ് : ഭൂമിയില്‍ മനുഷ്യന്‍ എന്ന ജീവി ഇല്ലാതായേക്കും. ബഷീറിയന്‍ അവകാശികള്‍ക്കും വേണ്ടേ ഒരു നല്ല കാലം.