16.7.07

ചെമ്മീന്‍ തപ്പുന്നവര്‍







മാത്ത(42) പാറു(52), വിലാസിനി(41), വായയില്‍ മുണ്ടപ്പായ കൊണ്ടുണ്ടാക്കിയ സഞ്ചി കടിച്ചു പിടിച്ചു പുഴയില്‍ നിന്നും ചെമ്മീനും ഞണ്ടും തപ്പിപ്പിടിക്കുകയാണിവര്‍; ആറേഴുമണിക്കൂര്‍ ചെളിയും ഉപ്പും കലര്‍ന്ന ചതുപ്പില്‍ കഴുത്തോളം മുങ്ങിക്കിടക്കുന്ന ഈ അമ്മമാര്‍ക്ക് കറിക്കെടുക്കാനും പിന്നെ 60-70 രുപയുടെ വകയുംകിട്ടും; നാടന്‍പണികള്‍ കുറയുന്ന കര്‍ക്കിടകം പോലെയുള്ള പഞ്ഞകാലത്താണ് പതിവായി ഇവരീജോലിക്കിറങ്ങുന്നത്.

12 comments:

ബയാന്‍ said...

ചെമ്മീന്‍ തപ്പിപ്പിടിക്കുന്നവര്‍

മുസാഫിര്‍ said...

ജീവിതം ഒരു കരക്കടുപ്പിക്കാന്‍ എന്തെല്ലാം ചെയ്യുന്നു അല്ലെ ബയാന്‍ .

കണ്ണൂരാന്‍ - KANNURAN said...

ബാല്യകാല ഓര്‍മ്മകള്‍ ഉണര്‍ത്തിയൊരു ഫോട്ടൊയായത്. പണ്ട് കൈപ്പാട്ടില്‍ കൂട്ടുകാരുമൊത്ത് ഞണ്ട് പിടിക്കാന്‍ പോകുമ്പോഴുള്ള നിത്യ കാഴ്ചയായിരുന്നു ഇത്. കരിഞ്ചിയും, പൊക്കിയും, വെള്ളച്ചിയുമൊക്കെ കുരിയ കടിച്ചു പിടിച്ച് പകുതി വെള്ളത്തിലങ്ങിനെ തപ്പുന്നുണ്ടാവുമായിരുന്നു. ചെമ്മീന്‍ പാടങ്ങള്‍ വന്നതോടെ ഇതിനൊന്നും ആരം മിനക്കെടാതായി, ഇപ്പൊ ഇടക്കിടെ വളപട്ടണം പുഴയില്‍ കാണാം, ഈ കാഴ്ച....

സാജന്‍| SAJAN said...

ബയാന്‍ പടം ഇഷ്ടപ്പെട്ടു, എങ്കിലും ഇതൊക്കെ കണ്ടപ്പൊള്‍ ഒരു വിഷമം:(

Dinkan-ഡിങ്കന്‍ said...

ചിത്രം, പശ്ചാത്തലം, കാര്യമാത്ര പ്രസ്ക്തമായ വിവരണം.

ഇതാണ് ബ(നി)യാന്‍ ചേട്ടാ പോസ്റ്റ്. ഇഷ്ടായി
(ഈ ബ(നി)യാന്‍ എന്ന് കൂടെകൂടെ വിളിക്കണത് ഇഷ്ടല്യാച്ചാല്‍ പറഞ്ഞാല്‍ മതീട്ടോ ഞാന്‍ ബയാന്‍ എന്ന് തന്നെ വിളിക്കാം)

ബയാന്‍ said...

ഡിങ്കാ: നീ ബനിയന്‍ എന്നോ ജെട്ടിയെന്നോ എന്തേലും വിളി; പക്കേങ്ങില് ആ ചേട്ട വിളി മാത്രം വേണ്ട. സന്തൂര്‍ സോപ്പിന്റെ വനമാല.

Dinkan-ഡിങ്കന്‍ said...

ബ(നി)യാന്‍ ചേട്ടാ ഞാന്‍ “ബനിയാന്‍ ട്രീ” ആണ് ഉദ്ദേശിച്ചത് ട്ടാ, അല്ലാതെ ബനിയനും ജെട്ടിയും അല്ല :(
ശരിചേട്ടാ, ഇനി ചേട്ടാന്ന് വിളിക്കില്ല ചേട്ടാ
ദേ ഇവിടെ കാണാം
http://en.wikipedia.org/wiki/Banyan

പിയേര്‍സിന്റെ ഹമാമില്‍ ലക്സ് :)

ബയാന്‍ said...

ഡിങ്കാ: നിന്നോടും തീയിനോടും ഞാനില്ല; ശുഭരാത്രി.

കുറുമാന്‍ said...

ബയാനെ നല്ല ചിത്രങ്ങള്‍.......നമ്മുടെ പറവൂര്‍ ഏരിയയിലും ഇതുപോലെ ചെമ്മീന്‍ കെട്ടുകള്‍ ഇഷ്ടം പോലെ ഉണ്ട്...ഇതെവിടെയാ സ്ഥലം?

ദേവന്‍ said...

അരിപ്പുവലയിട്ട് ചെമ്മീന്‍ പിടിക്കാറില്ലേ ആ ഭാഗത്തൊന്നും? (നമ്മുടവിടയൊക്കെ മുങ്ങിത്തപ്പല്‍ കരിമീനും കക്കയ്ക്കും മാത്രമാണേ)

ബയാന്‍ said...

കുറുമാന്‍: ഇതു കണ്ണുര്‍-പഴയങ്ങാടി-പള്ളിക്കര ഭഗത്തുള്ള ചെമ്മീന്‍ കെട്ടിന്റെ പരിസരമാണ്.

ദേവ: ‘എന്റെ പുഴ’ എന്ന ജൂലൈ പതിനന്‍ജിന്റെ ഫോട്ടോയില്‍ അങു ദൂരെ അവ്യക്തമായി ‘ചെമ്മീന്‍ കാലുകല്‍’ (കുത്തുകള്‍) കാ‍ണാം; അതില്‍ ഒരു അരിപ്പ പോലെയഉള്ള ഒരു തരം വലകെട്ടി വെള്ളത്തിന്റെ ഏറ്റയിറക്കിത്തിനനുസരിച്ചു വലകെട്ടുന്നതും എടുക്കുന്നതും തെക്ക് നിന്ന് വന്ന കുടിയേറ്റക്കാരുടെ ഒരു ജീവിത മാര്‍ഗ്ഗമാണ്; ‘കൊച്ചിക്കാര്‍” എന്നാണു ഞങ്ങള്‍ അവരെ വിളിക്കുക; ദേവന്‍ അരിപ്പ വല എന്നുദ്ദേശിക്കുന്നതു ഇതിനെ യായിരിക്കും എന്നു കരുതുന്നു. പുഴയിലേക്കു വലിച്ചെറിയുന്ന മാലിന്യക്കൂമ്പാരങ്ങള്‍ ഒഴുക്കില്‍ വലയില്‍ തടഞ്ഞു ഇവരുടെ ജീവിതവൃത്തിക്ക് ഒരു ഭീഷണിയായിരിക്കുകയാണ്. പുഴയെ കൊന്നു കയ്യില്‍ തരുന്ന എന്റെ പ്രിയപ്പെട്ട നാട്ടുകാരുടെ ദീര്‍ഘവീക്ഷണത്തെ കുറിച്ചു മറ്റൊരു പോസ്ടിടാം.

Faizal Kondotty said...

പടം ഇഷ്ടപ്പെട്ടു...
വിവരണവും നന്നായിട്ടുണ്ട് ..