

ഇവന്‍ സനീഷ് ; പ്ലസ് ടു - ഹ്യുമാനിറ്റീസിനു പഠിക്കുന്നു; എരമത്താണു വീടു; പയ്യന്നൂരിനടുത്തു, കോറോം വഴി പോയാല്‍ കാനായി കാനം എന്ന പേരില്‍ ഒരു കാനയുണ്ടു; അവിടെ തിമിര്‍ത്താടി തിരിച്ചു പോവും വഴി കണ്ടുമുട്ടിയതാണു സനീഷിനെ; ഒരു തേനീച്ചക്കൂട്ടത്തെ നിര്‍ഭയമായി കയ്യിലെടുത്തിരിക്കുകയാണ് സനീഷ്; ഒന്നര രണ്ടു മണിക്കൂറുകളോളം ഇവ കയ്യില്‍ നില്‍ക്കും പിന്നെ അവ അവയുടെ പാട്ടിനു പോവും ;പെട്ടെന്നു വിട്ടേച്ചു പോവാന്‍ ശ്രമിച്ചാല്‍ അപകടകരമായിരിക്കും; തേനീച്ചക്കൂട്ടത്തിലുള്ള റാണിയെ വരുതിയിലാക്കിയാണു ഈ അഭ്യാസം; തേനീച്ചകള്‍ക്കു വേദനിപ്പിച്ചലേ അവ ദ്രോഹിക്കുകയുള്ളൂ എന്ന് ന്തേനീച്ചകളെ തലോടിക്കോണ്ട് സനീഷ് പറഞ്ഞു ; വീട്ടുവളപ്പില്‍ തേനീച്ചയെ കൂടുകൂട്ടി വളര്‍ത്താനാണു ഈ തേനീച്ചകള്‍; തേനിനു ഒരു കിലോയ്ക്കു നൂറു രൂപ.
സനീഷിന്റെ വിലാസം:
സനീഷ് . സി. പി
ചേമഞ്ചേരി പുതിയവീട്
എരമം പി.ഒ.
വഴി. പയ്യന്നൂര്‍
കണ്ണൂര്‍ ജില്ല
+91 9947 507578
16 comments:
സനീഷിന്റെ തേനീച്ചകള്‍
കൌതുകകരം ബയാന്‍...
ഓടോ: സുനീഷ് എന്നോ സനീഷ് എന്നോ പേര്? പോസ്റ്റിലും കമന്റിലും വേറെ വേറെ കാണുന്നു.
ബയാന്‍ ഗംഭീരം പക്ഷേ, ആ കൊച്ചുകുഞ്ഞിനെ അടുത്ത് കൊണ്ട് പോകുന്നത് വളരെ റിസ്ക്കല്ലേ?
അവ ഏതെങ്കിലും സാഹചര്യത്തില്‍ ആക്രമിച്ചാല്‍ ?
ഹോ ഭയമാവുന്നു
പടത്തിന് ആശംസകള്‍:)
ദില്‍ബാ: സനീഷ് എന്നാണ് പേരു: ഞാന്‍ തിരുത്തിയിട്ടുണ്ട്; കക്ഷിയുടെ വിലാസവും ഫോണ്‍ നമ്പരും ഉണ്ട്;
സാജാ: ഭയക്കാനൊന്നുമില്ല; ഒരോരോ തേനീച്ചകള്‍ ഇടക്കിടെ അടുത്തു നില്‍ക്കുന്നവരെ ദേഹത്തു വന്നു മൂളി മുരണ്ടു പോവുന്നുണ്ടായിരുന്നു; സാധാരണ ഈച്ചയെ കാണുന്നപോലെ ഇവയെ കണ്ടാല്‍ മതി; എല്ലാറ്റിനെയും നമ്മള്‍ പേടിക്കുന്നത് കൊണ്ടാ കുഴപ്പം; എന്റെ മകന്റെ കണ്ണില്‍ എല്ലാ ജീവികളും അവന്റെ ‘ഫ്രന്റാ‘ , എങ്കിലും കടിയും കുത്തുമൊക്കെ കിട്ടിയാല്‍ കരയുകയും ചെയ്യും.
ചാത്തനേറ്: ഇപ്പോള്‍ ഈ സൌഹൃദമൊക്കെ കാണിക്കുമെങ്കിലും തേനെടുക്കാന്‍ എല്ലാറ്റിനേം തീയിട്ടോടിക്കൂലെ??
സനീഷിന്റെ ധൈര്യം കൊള്ളാം ..
ചാത്തന്‍ കല്ലെടുക്കാതെ പോയതു നന്നായി; തേനീച്ചകളോടു ചാത്തനു പിടിച്ചു നില്‍കാന്‍ പറ്റുമെന്നു തോന്നുന്നില്ല.
ഈ കാണുന്ന സനീഷിനെ ഒരു കാലത്ത് ചാത്തന്‍ സുമോ ഗുസ്തിക്കാരാന്ന് വിളിച്ചേനേ അന്തകാലത്ത് തേനീച്ചയ്ക്കൊന്നും ചാത്തനെ തൊടാന്‍ പറ്റൂല..
qw_er_ty
ഇതിഷ്ടപ്പെട്ടു ബയാന്‍. സെല്‍ഫോണ്‍ ക്യാമറയിലായിരുന്നോ പടം പിടിച്ചതു്?
സനീഷു വള്ര്ത്തുന്ന തേനീച്ചകളാണോ ബയാന്‍.:)
ഏവൂ: സോണിയുടെ ഒന്നാന്തരം ക്യാമറയിലാണു ഈ ചിത്രറങള്‍ എടുത്തതു എന്നു ഞാന്‍ പറഞ്ഞറിയിക്കേണ്ടി വരുന്നതാണു എന്റെ മിടുക്ക്; എന്താ ചെയ്യ; എന്നെകൊണ്ടു തെങു കയറാനേ പറ്റൂ.
വേണു: സനീഷ് കാട്ടില്‍ നിന്നും പിടിച്ചു കൊണ്ടു വരുന്ന വഴിയാ; എല്ലാം നല്ല വണ്ണമുള്ള തേനീച്ചകള്‍.
കൊള്ളാം, ഇവന്മാരെയൊക്കെ കൈകാര്യം ചെയ്യണമെങ്കില്‍ അസാമാന്യധൈര്യം വേണം.
അങ്ങിനെയൊരു ധ്വ്നി ഉദ്ദേശിച്ചില്ല ബയാനേ. ഇടയ്ക്കൊരിക്കല്‍ തിരണ്ടിയെ പിടിച്ച പടം സെല്‍ഫോണിലായിരുന്നല്ലോ എടുത്തതു്? അത്തരൊരു impromptu attempt ആയിരുന്നോ എന്നറിയണമായിരുന്നു.
എവൂ: നല്ല ഓര്‍മ്മ; ഇടക്കിടെ എല്ലാം ഡിലീറ്റുക ഒരു പതിവായിട്ടുണ്ടു;
സനീഷിനെ വേഗം പോവണം; അവന്റെ വീട് അങ്ങു ദൂരെയാ; അത്രയും നേരം തേനീച്ചകളെ വരുതിയില്‍ നിര്‍ത്തുകയെന്നാല്‍ റിസ്കാണ് ; അതിനാല്‍ അവനെ ബുദ്ധിമുട്ടിക്കേണ്ട എന്നു കരുതിയാ ക്യാമറ ഞെക്കിപ്പിഴിയാതെ രണ്ടു മൂന്നു ക്ലിക്ക്;
Qw_er_ty
നന്നായിരിക്കുന്നു.പക്ഷെ ഇവറ്റയെ ഏതെങ്കിലും തരത്തില്‍ പ്രകോപിപ്പിച്ചാല്‍ പിന്നെ അക്രമാസക്തരാവും എന്നാണ് അറിവു.
കൌതുകകരം
Post a Comment