.jpg)
സ്റ്റീവ് ഇര്വിന് പാമ്പിനേയും മുതലയേയും കെട്ടിപ്പിടിച്ചു മറിഞ്ഞുവീഴുമ്പോള്‍ അദ്ദേഹത്തിനു അപകടമൊന്നും സംഭവിക്കരുതേയെന്നു മനസ്സ് തനിയെ വെമ്പല്‍ കൊള്ളുമായിരുന്നു; ഒരു തിരണ്ടി(stingray)യുടെ കുത്തേറ്റ് സെപ്റ്റമ്പര്‍ 4/2006 ഇര്വിന് വിടപറഞ്ഞതു മനസ്സിന് നല്കുന്ന നൈര്യന്തരം ചെറുതൊന്നുമല്ല. അതേസമയത്തു പോസ്റ്റി-ഡിലീറ്റിയ ഒരു പോസ്റ്റിന്റെ ഓര്മ്മയക്കാണിത്. അബൂ ദാബി ബതീന്‍ ബീചില്‍ ചൂണ്ടലില്‍ കടിച്ച ഇവനെ മകന്റെ കൌതുകത്തിന് അല്പനേരം കളിപ്പിച്ചു വേദനിപ്പിക്കാതെ തിരിച്ചു വിട്ടു, ഇന്നിവന് വളര്‍ന്നു വല്യ ആളായിട്ടുണ്ടാവും.
14 comments:
സ്ലേറ്റില്‍ എഴുതുക മായ്ക്കുക എന്ന കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍ വിടാതെ പിന്തുടരുന്നതുമൂലമുണ്ടാകുന്ന ഒരു തരം നൊസ്റ്റാല്ജിക് ഡിപ്രഷന് ആണിത്. പ്രത്യേക ചികിത്സയൊന്നും ആവശ്യമില്ല...” ഞാന്‍ കൊന്നാലും പോസ്റ്റ് ഡിലിറ്റൂല” എന്ന സെല്‍ഫ് സജഷന്‍ മാത്രം മതിയാകും...
:)
എന്നിട്ടെന്തായി ഒരു തീരുമാനമായോ... ആ തിരണ്ടി ആണോ പെണ്ണോ!
അപ്പോ ഒരു വര്‍ഷത്തിലധികമായി ഇവടെ കെടന്ന് കറങ്ങാന്‍ തൊടങ്ങിയട്ടല്ലേ... ഇതുപോലെ മീനൊക്കെ പിടിച്ച് കൊറച്ച് കാലം കൂടെ ഇവടെയൊക്കെ കാണണം... ട്ടാ... ആശംസകള്‍
അതാണു ബയാന്റെ കരുത്ത്. മറ്റാര്‍ക്കും കഴിയാത്തതും. കുറെ നല്ലവ പിന്നേം പിന്നേം ഓര്‍മ്മിയ്ക്കാനും ഓര്‍ത്ത് വയ്ക്കാനും ത്വര തോന്നാതിരിയ്ക്കുക എന്നത് കരുത്തന്മാര്ക്ക് മാത്രം കഴിയുന്ന കാര്യമാണു. ഇഷ്ടമുള്ള ഒന്നോ/രണ്ടോ കാര്യങ്ങള്‍ ത്യജിയ്ക്കുക ഇല്ലാതെ ആക്കുക എന്നതു വിജയം നേടാനുള്ള ഊര്‍ജ്ജം പകരലാണു. ലാല്‍ സലാം.
link
അതോ എന്നില്‍ മാത്രം കാണുന്ന മാനസീകരോഗമോ... ഇതിലെന്ത് സംശയം.
ഒരു കൊല്ലം ബൂലോഗത്ത് കറങ്ങിനടന്ന സഖാവ് ബയാന്‍ സഖാവിന് ‘ലാല്‍ സലാം...”
വാര്‍ഷികാശംസകള്‍ ബയാനേ.
ആ തിരണ്ടിപ്പോസ്റ്റ് കളഞ്ഞതിനു അമ്പതു രൂപ പിഴ.
മൂര്‍ത്തി: നൊസ്റ്റാള്‍ജിക് ഡിപ്രഷന് എന്നു കേട്ടപ്പോള്‍ വിശ്വാസം വന്നില്ല. ഗൂഗ്ളില്‍ ചെന്നപ്പോഴാ കളി കാര്യം എന്ന് മനസ്സിലായത്. ആകെ മൊത്തം ടോട്ടല്‍ ഡിസോര്‍ഡര്‍ ആവാതിരുന്നാല്‍ മതിയായിരുന്നു.
അഗ്രു: ചൂണ്ടയിട്ട്രിക്കാന് തുടങ്ങിയിട്ട് കാലം കഴിക്കുക എന്നല്ലാതെ, നോ പ്രതീക്ഷ. എനി “അഗ്രുകുറിപ്പുകള്’ എഴുതി നോക്കണം. :)
അതുല്യ: വന്ദനം, ഒരു നല്ല വര്‍ത്തമാനം കേട്ടിട്ടു എത്ര കാലമായെന്നോ. :)
ഇത്തിരി: ഭ്രാന്തുള്ളവര്‍ അതഭിനയിക്കുകയായിരിക്കുമോ; നമ്മള് ഭ്രാന്തില്ലായ്മ അഭിനയിക്കുന്നതുപോലെ?
നീ എന്നെയും ചുവപ്പിച്ചു കിടത്തി അല്ലെ. :) സഖാവെ, ലാല്‍സലാം.
ദേവ: എന്നോടു ക്ഷമി, ദേവന്റെയും ആഷയുടെയും ഏവുരാന്റെയും ഇന്‍ഫോര്‍മാറ്റീവ് ആയ കമെന്റുകള്‍ ഡിലീറ്റിയ തിരണ്ടി പോസ്റ്റിലുണ്ടായിരുന്നു. ഇനി ഈ എഴുതിയതൊക്കെ വേറൊരുനാള്‍ ഡിലീറ്റാതിരുന്നാല് മതിയായിരുന്നു. തലക്കു സ്ഥിരതയില്ലാതെ ബ്ലോഗുന്ന എന്നെ പിഴയില്‍ ഒതുക്കരുത്. :)
:)
ബയാനേ
നീയൊന്നും ഒരു കാലത്തും ഗുണം പിടിക്കൂല.
കിട്ടിയ തിരണ്ടിയെ തിരികെ വിടുക
ഇട്ട പോസ്റ്റ് ഡെലീറ്റുക
കമെന്റുകള്‍ മൈന്‍ഡ് ചെയ്യാതിരിക്കുക....
അങ്ങനെ അങ്ങനെ കുറ്റങ്ങള്‍ ഏറെ.
ഇട്ട പോസ്റ്റ് ഡെലീറ്റുക എന്നാല്‍
കിട്ടിയ തിരണ്ടിയെ തിരികെ വിടുക എന്നാണോ?
എന്നാല്‍ നീ ഡെലീറ്റിയ പോസ്റ്റ് ഇപ്പോള്‍ വല്യ ആളായിക്കാണും.
-സുല്‍
athine veruthe vitto
:)
തിരണ്ടിയെ വെറുതെ വിടണ്ടായിരുന്നു ... ഇതെനി നുറോസിസില്‍ തുടങ്ങി സൈകൊസിസില്‍ അവസാനിക്കുന്ന വല്ലോം ആണോ ?
അല്‍പ്പം ഭ്രാന്തില്ലാത്തവര്‍ അതിബോറര്.
തിരണ്ടിവാലുകൊണ്ട് അടിച്ചാല്‍ വളരെ വേദനിക്കുമെന്ന് കേട്ടിട്ടുണ്ട്.
''ഇന്നിവന് വളര്‍ന്നു വല്യ ആളായിട്ടുണ്ടാവും.''
ha ha ha...
അങ്ങിനെ തെരണ്ടിക്കുഞ്ഞിനേയും കാണാനായി !!!
ചേംബില തലകുത്തനെ പിടിച്ചതുപോലുണ്ട്.
Post a Comment