ഈ കഴിഞ്ഞ ജനുവരിയില്‍ 27 ന്‍ കണ്ണൂര് പോലീസ് മൈതാനിയിലെ പുഷ്പോത്സവമേളയില്‍ എമു(emu) എന്ന പക്ഷിയെ വിവിധയിനം കൊഴികള്‍ പ്രാവുകള്‍, താറാവു എന്നിവയോടൊപ്പം വില്പനയ്ക്ക് വെച്ചത് കണ്ടിരുന്നു, ഇത്തരം പക്ഷികളെ വില്‍ക്കുന്നതിന്‍ നിയമപരമായ തടസ്സങ്ങളൊന്നുമില്ലെയെന്ന് ചോദിച്ചപ്പോള്‍ അവര്‍ അവരുടെ ജോലി ചെയ്യുന്നതിനപ്പുറം ഒന്നുമറിയില്ല എന്ന മട്ടിലായിരുന്നു പ്രതികരണം; ജില്ലാ കലക്ടര് ഇവിടം സന്ദര്‍ശിച്ചിരുന്നുവെന്നും ; ആശങ്കപ്പെടേണ്ട എന്നുംപറഞ്ഞു.
ഇന്നലെ അബൂദാബിയിലെ ഒരു പെറ്റ്ഷോപ്പില്‍ ചെന്നപ്പോള്‍ മയിലുകളെ വില്പനയ്ക്കായി വെച്ചിരിക്കുന്നു. കൂടെ EGUANA, PYTHON, എന്നിവയും ഉണ്ട്. മൃഗശാലയില്‍ കണ്ടുപരിചയിച്ച ജീവികളെ വില്പനയ്ക്കായി വെച്ചിരിക്കുന്നത് കണ്ടപ്പോഴത്തെ ഒരു കൌതുകം ഇവിടെ പങ്കുവെയ്ക്കുന്നു.
ഒരു കൌതുകത്തിന് ഇത്തരം ജീവികളെ വാങ്ങുകയും പിന്നെ വെക്കേഷനെ പോവുമ്പോള്‍ അല്ലന്ങ്കില്‍, ജോലി നഷ്ടമാവുമ്പോള്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്ന പ്രവാസികള് മറ്റുജീവികളുടെ ജീവിതവും അനിശ്ചിതത്വത്തിലാക്കുന്നത് അനിശ്ചിതത്വത്തിന്റെ അനുഭവങ്ങള്‍ ഇനിയും പഠിക്കാനുള്ളത് കൊണ്ടായിരിക്കണം.
ഇന്നത്തെ ഗള്‍ഫ് ന്യൂസ് സ്പെഷെല്‍ റിപോര്‍ട്ട് കാണുക abandoned pets.