11.5.08

നന്നാറി





ഈയിടെ ഒരു കാട്ടുചോലയില്‍ കുളിക്കാന്‍ ചെന്നപ്പോള്‍ അവിടം നിറയെ നന്നാറിയുടെ ഗന്ധം, ചുറ്റുവട്ടവും നന്നാറിച്ചെടികള്‍. എന്റെ നാട്ടില്‍ പൂഴിമണ്ണില്‍ ഈ ചെടിയെ കാണാറില്ല, നന്നാറിയുടെ വേര് പറിച്ച് രുചിയും മണവും പറഞ്ഞ്തന്ന വേങ്ങാട് മാപ്പിള യു,പി, സ്കൂളിലെ സഹപാഠികളുടെ ഓര്‍മ്മയ്ക്കായ്.

12 comments:

ജിജ സുബ്രഹ്മണ്യൻ said...

നന്നാറി എന്ന ചെടിയെ പരിചയപ്പെടുത്തിയതില്‍ നന്ദി..ഞാന്‍ ഇതിനെ കുറിച്ചു കേട്ടിട്ടുണ്ട്..പറമ്പില്‍ ഈ ചെടി കണ്ടിട്ടും ഉണ്ട്..എന്നാല്‍ പേരു മനസ്സിലായതു ഇപ്പോള്‍ ആണ്..നന്നാറി സര്‍ബത്തിനെ കുറിച്ചു കേട്ടിട്ടുണ്ട്..അതെങനെയാ ഉണ്ടാക്കുന്നേ എന്നറിയുമോ ???/

rumana | റുമാന said...

ഇത്കൊണ്ടുണ്ടാക്കിയ സര്‍ബത്തായിരുന്നു ഒരുകാലത്ത് ഗ്രമങ്ങളിലെ തട്ടുകടയില്‍ ദാഹ ശമനിയായി ഉഭയോഗിച്ചിരുന്നത്... ഇന്നിപ്പോള്‍ കിട്ടാകനിയാണീ നറുമണമുള്ള സസ്യം..

ഞ്ഞങ്ങളുടെ നാട്ടിലെ പ്രമുഖനായ ഒരു രാഷ്ട്ര്രീയ നേതാവ് ഈ പേരില്ആണ്‌ അറിയപ്പെടുന്നത് , ഒട്ടേറെ നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച ആ മാ‍ാന്യദേഹത്തിന്ന് ചേര്‍ന്നത് തന്നെയായിരുന്നു ഈ മധുരിക്കുന്ന പേര്.അത്കൊണ്ട് തന്നെ ഞങ്ങളുടെ നാട്ടുകാര്‍ക്ക് ഒരിക്കലും വിസ്മരിക്കാനാവതെ ഈ നാമം നിലനില്‍ക്കുകതന്നെ ചെയ്യും..

ഇങ്ങിനെ ഒക്കെയാണെന്‍nകിലും ഇതിനെ കാണുന്നത് ആദ്യമായിട്ടാണ്.. മറ്റുള്ളവര്‍ക്ക് കാണാനായി ഞാനൊന്ന് എടുത്തോട്ടെ ഈ മധുരച്ചെടിയെ...

Rare Rose said...

ഇതുവരെ എന്റെ കണ്ണില്‍പ്പെടാതിരുന്ന നന്നാറിയെ ഇപ്പോളാ ഒന്നു ശരിക്കും കണ്ടത്..ഇതെങ്ങനെയാ സര്‍ബത് ആക്കുന്നെ??..:)

നവരുചിയന്‍ said...

അപ്പൊ ഇതാണല്ലെ നന്നാറി .... കണ്ടു കാണും പക്ഷെ മൈന്‍ഡ് ചെയ്തിടു ഇല്ല. പരിച്ചയപെടുതിയത്തിനു നന്ദി .

ബയാന്‍ said...

കാന്താരീ: പ്രൈമറിയില്‍ പഠിക്കുമ്പോള്‍ ഇതിന്റെ വേരു പറിച്ചെടുത്തു കടിച്ചുനോക്കിയിട്ടുന്നല്ലതെ, നിന്നെപോലെ ഞാനും കേട്ടിട്ടുണ്ടു ഇതൊരു സര്‍ബത്ത് ചെടിയാണെന്ന്. :)

റുമാന: ഇതുപോസ്റ്റുമ്പോള്‍ ഇത്രവലുതായൊന്നും പ്രതീക്ഷിച്ചില്ല.

ബാജി : ആ സ്മൈലിയുടെ അര്‍ത്ഥം എനിക്കു മനസ്സിലാവുന്നുണ്ട്. :)

rare rose: ഇതു ബൂലോകമാണ്. എല്ലാം കണ്ണില്‍ പെടണം. പെടുത്തണം.

നവരുചിയന്‍: :)

yousufpa said...

നന്നാരി എന്നും പറയും.നല്ലൊരു ദാഹശമനിയാണത്.

Areekkodan | അരീക്കോടന്‍ said...

നന്നായി എന്ന് ഞാനും പറയുന്നു.....ചെടിക്കല്ല...ഈ പോസ്റ്റ്‌

smitha adharsh said...

നന്നാറി...നറുനീണ്ടി എന്ന പേരിലും അറിയപ്പെടുന്നുണ്ട്.സര്‍ബത്ത് ഉണ്ടാക്കുന്നത്‌ എങ്ങനെയാനെന്നോ...?ഇതിന്റെ വേരെടുത്തു വൃത്തിയായി കഴുകി,ചതച്ച്,വെള്ളത്തില്‍ ഇട്ടു തിളപ്പിക്കുക....തിളയ്ക്കുന്ന വെള്ളത്തില്‍ പഞ്ചസാര ഇട്ടു കൂടെ തിളപ്പിക്കാം..വെള്ളം,തിളച്ചു,തിളച്ചു....പഞ്ചസാര പാനി കുറുകി വരുമ്പോള്‍ ഇറക്കി വയ്ക്കാം..അരിച്ചെടുത്ത്‌ കുപ്പിയില്‍ ആക്കി സൂക്ഷിക്കാം..പക്ഷെ,ഇതു ചെറുപ്പത്തില്‍ ഒരു ബന്ധുവിന്റെ വീട്ടില്‍ കണ്ടിട്ടുള്ള ഒരു സംഭവം ആയതുകൊണ്ടു അളവുകള്‍ ഒന്നും അറിയില്ല.സംഭവം കിടിലം ആയിരുന്നു എന്ന് മാത്രം അറിയാം.
പിന്നീട്,ഇതില്‍ ചെറുനാരങ്ങാ നീരും,വെള്ളവും ചേര്‍ത്താണ് സര്‍ബത്ത് ഉണ്ടാക്കുന്നത്‌.
നല്ല പോസ്റ്റ് കേട്ടോ..

ശ്രീ said...

ഇങ്ങനെ ഒരു പരിചയപ്പെടുത്തലിനു നന്ദി.

:)

ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoor said...

ഒരു സര്‍ബത്തു കുടിച്ച മധുരം...ഉഷാറാക്കി ബയാന്‍ ജീ

yousufpa said...

കൊയമ്പത്തൂര്‍ ഒപ്പനക്കാര വീഥിയ്ക്കടുത്ത് അഞ്ചുമുക്ക് എന്നൊരു സ്ഥലമുണ്ട്. അവിടെ ഒരു പെരിയവര്‍ ഉണ്ട് അദ്ദേഹത്തിന്‌ കാലത്ത് പത്ത് തൊട്ട് ഉച്ച്യ്ക്ക് പന്ത്രണ്ട് വരെ ഒരു തട്ട്‌പൊളിപ്പന്‍ വ്യാപാരം ഉണ്ട്. 'സര്‍വ്വത്ത് 'കച്ചവടമ്. അതെ നന്നാരി തന്നെ.അവിടെയെ ഞാനിത് കേട്ടിട്ടുള്ളൂ. ഇപ്പൊ ഞാന്‍ കണ്ടു. സന്തോഷം .

ഭായി said...

:)